പുല്ലൂർ-പെരിയ പഞ്ചായത്തിലെ ആയംപാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി
കാസർകോട്: പുല്ലൂർ-പെരിയ പഞ്ചായത്തിലെ ആയംപാറയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനംവകുപ്പിന്റെ ആർ.ആർ ടീം നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെയാണിത്. വ്യാഴം, വെള്ളി ദിവങ്ങളിൽ രാത്രിയിലാണ് തൊട്ടോട്ട്, മാരാങ്കാവ് പരിസരങ്ങളിൽ പുലിയെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ബിന്ദു എന്ന സ്ത്രീയുടെ വീട്ടിലെത്തിയ പുലി വളർത്തു പട്ടിയെ കടിച്ചു കൊന്നിരുന്നു. വെള്ളിയാഴ്ച പുലി ഒരു വാഹനത്തിനു കുറുകെ മൂന്നു തവണ ഓടുന്നതും പാറപ്പുറത്തെ കുഴിയിൽ നിന്നു വെള്ളം കുടിക്കുന്നതും സ്ഥലവാസിയായ ഒരാൾ നേരിൽ കണ്ടിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ആർആർ ടീം നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി. സ്ഥലത്തു ക്യാമറകൾ സ്ഥാപിച്ച വനംവകുപ്പ് അധികൃതർ സമീപത്തെ പാറമടകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. പകൽ നേരങ്ങളിൽ മടകളിൽ പതുങ്ങുന്ന പുലികൾ രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
No comments