മുക്കുപണ്ടമെന്ന് അറിഞ്ഞില്ല, സ്കൂട്ടറിൽ എത്തി വയോധികയുടെ മാല പൊട്ടിച്ചു; പ്രതി അറസ്റ്റിൽ
കണ്ണൂര്‍: സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പൊട്ടിച്ചത് മുക്കുപണ്ടമാണ്. അതേസമയം, ആലപ്പുഴയിൽ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പൾസർ മോഡൽ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസംകൊണ്ട് പൊലീസ് പിടികൂടി. ആര്യാട് തെക്ക് കളരിക്കൽവെളി വീട്ടിൽ അശ്വിൻ ഒരാഴ്ച മുൻപ് വാങ്ങിയ ബൈക്കാണ് കഴഞ്ഞ ദിവസം വീട്ടിൽ നിന്ന് മോഷണം പോയത്.
No comments