ഭൂനികുതി വർധനവിനെതിരെ ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബളാൽ വില്ലേജ് ഓഫീസ് ഉപരോധിച്ചു
വെള്ളരിക്കുണ്ട് : വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ബളാൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ബളാൽ ടൗണിൽ നിന്നും പ്രകടനമായി എത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ വില്ലേജ് ഓഫീസിന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്.എം. രാധാമണി. മാർട്ടിൻ ജോർജ്ജ്.പി. കെ. രാഘവൻ. സി. വി.ശ്രീധരൻ , ജോസ് മുണ്ടനാട്ട് ,മോൻസി ജോയ്. രാഘവൻ അരിങ്കല്ല് തുടങ്ങിയവർ പ്രസംഗിച്ചു.
No comments