അമ്പലത്തറ പാറപ്പള്ളിക്ക് സമീപത്തെ കുമ്പളയിൽ പുലിയിറങ്ങി തെരുവ് നായയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി
അമ്പലത്തറ പാറപ്പള്ളിക്ക് സമീപത്തെ കുമ്പളയില്‍ പുലിയിറങ്ങി. റോഡരികിലെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ തെരുവ് നായയുടെ ജഡം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ സ്‌ക്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥി പുലിയെ നേരില്‍ക്കണ്ടതായും പരിസരവാസികള്‍ ശബ്ദം കേട്ടതായും പറയുന്നു. വിവരമറിഞ്ഞതിന് പിന്നാലെ തന്നെ തിരച്ചിലിനായി വനപാലകര്‍ സ്ഥലത്തെത്തി.
No comments