വെള്ളരിക്കുണ്ട് സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂൾ വാർഷികവും പ്ലേ സ്കൂളിന്റെ ഉദ്ഘാടനവും നടന്നു
വെള്ളരിക്കുണ്ട് : മലയോര ഗ്രാമത്തിന്റെ ആവശ്യങ്ങളെ മുന്നിൽ കണ്ട് വിദ്യാഭ്യാസ മേഖലയിൽ ഭദ്രമായ അടിത്തറ പാകുന്ന സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 57 ആമത് വാർഷികാഘോഷം ലിറ്റിൽ ഫ്ലവർ ഫോറോനാ ചർച്ച് വികാരി റവ. ഡോക്ടർ ജോൺസൺ അന്ത്യകുളം ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ്കൻ ക്ലാരിസ്‌റ്റ് കോൺഗ്രിഗേഷൻ തലശ്ശേരി പ്രൊവിൻസിന്റെ എജ്യുക്കേഷൻ കൗൺസിലർ റവ.സി.ജെസ്സി ജോസ് എഫ്സിസി അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത് മെമ്പർ ശ്രീ വിനു കെ ആർ , നിർമ്മലഗിരി എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷാന്റി, പി ടി എ പ്രസിഡണ്ട് ശ്രീ പ്രശാന്ത് പി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മാർച്ച് 1 മുതൽ ആരംഭിക്കുന്ന പ്ലേ സ്കൂളിന്റെ ഉദ്ഘാടനം നടത്തപ്പെടുകയും ഹരിത സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തിലെ സ്റ്റാഫ് അംഗങ്ങളെ ബളാൽ പഞ്ചായത്ത് മെമ്പർ ശ്രീ വിനു കെ ആർ അനുമോദിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
No comments