Breaking News

ഭർത്താവ് മരിച്ചതിന്റെ വിഷമത്താലെന്ന് സംശയം ; വീട്ടമ്മ എലിവിഷം കഴിച്ച് മരിച്ചു


കാസർകോട്: ഭർത്താവ് മരിച്ചതിലുള്ള മനോവിഷമം മൂലമാണെന്നു പറയുന്നു 66 കാരിയായ വീട്ടമ്മ എലിവിഷം കഴിച്ച് മരിച്ചു. കാസർകോട് കറന്തക്കാട് ഭൂപാസ് കോംപൗണ്ടിലെ പരേതനായ നാരായണന്റെ ഭാര്യ രത്ന(66)യാണ് മരിച്ചത്. ഫെബ്രുവരി രണ്ടിന് രാവിലെ വിഷം കഴിച്ച ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മംഗളൂരു ഫാദർ മുള്ളേഴ്സ് ആവശുപ്രതിയിൽ ചികിൽസയിലിരിക്കെ ഇവർ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: വിജേഷ്, ശ്രീജിത്ത്, അജിത്ത്, പരേതനായ രാജേഷ്. മരുമക്കൾ: സുധ, സുലോചന. ഒരുമാസം മുമ്പാണ് ഭർത്താവ് നാരായണൻ മരിച്ചത്.

No comments