വിദ്യാഭ്യാസ വകുപ്പിൻ്റെ റീൽസ് മത്സരത്തിൽ തോമാപുരം സെന്റ് തോമസ് എൽപിഎസ് ചിറ്റാരിക്കൽ ഉപജില്ല തല ജേതാക്കളായി
ചിറ്റാരിക്കാൽ : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെയും വിദ്യാലയങ്ങളുടെയും മികവുകൾ പങ്കുവച്ചുകൊണ്ട് വിദ്യാലയങ്ങളിൽ പഠനോത്സവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പഠനോത്സവത്തിന്റെ പ്രചരണത്തിനായി വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ റീൽസ് മത്സരത്തിന്റെ ചിറ്റാരിക്കൽ ഉപജില്ല തല വിജയികളെ പ്രഖ്യാപിച്ചു. സെന്റ് തോമസ് എൽപിഎസ് തോമാപുരം ഒന്നും എംജിഎം എയുപി സ്കൂൾ കോട്ടമല രണ്ടും സ്ഥാനങ്ങൾ നേടി . തെരഞ്ഞെടുക്കപ്പെട്ട രണ്ട് റീൽസുകളും സംസ്ഥാന മത്സരത്തിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയത്തിന് 5000 രൂപയാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷൈജു ബിരിക്കുളം വിജയികളെ പ്രഖ്യാപിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രത്നാകരൻ പി പി ഉപഹാരങ്ങൾ വിതരണം ചെയ്തു.
No comments