Breaking News

കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ദേഹത്ത് വീണ് ഒരാൾ മരിച്ചു


മേല്‍പ്പറമ്പ് ചെമ്പരിക്കയില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചയാളുടെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം. ചെമ്പരിക്കയിലെ അബ്ദുല്ല-നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹാരിസ് (41) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്പരിക്കയിലെ പ്രദീപിനാണ് ഗുരുതരമായി പരുക്കേറ്റത്. മരിച്ച ഹാരിസിന്റെ സഹോദരന്‍ മുഹമ്മദ് കുഞ്ഞിയും പണിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

No comments