എം ഡി എം എ യുമായി ഒരാൾ ചന്തേര പോലീസിന്റെ പിടിയിൽ
നീലേശ്വരം : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയിൽ 10 ഗ്രാം എം ഡി എം എ യുമായി ഉദിനൂർ എടച്ചകൈ സ്വദേശി മുഹമ്മദ് കാസിം ടി കെ (38 ) എന്നയാളെ ചന്തേര പോലീസ് പിടികൂടി .01.03.2025 തീയ്യതി 11.00 മണിക്ക് ഉദിനൂർ ബദർ നഗർ എന്ന സ്ഥലത്തുളള പ്രതിയുടെ വീട്ടിൽ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ സടിസ്ഥാനത്തിൽ പരിശോധനക്ക് എത്തിയ സമയം കാസിം ഇറങ്ങി ഓടുകയും പോലീസ് സംഘം പിടികൂടി പരിശോധിച്ചതിൽ കൈവശം പ്ലാസ്റ്റിക്ക് കവറിൽ 10 ഗ്രാം എം ഡി എം എ കാണുകയും തുടർന്ന് വീട്ടിൽ പരിശോധന നടത്തിയപ്പോൾ മുറിയിൽ നിന്നു MDMA പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് കവറുകളും,ഗ്ലാസ്സ് ഫണലുകളും, ഇലക്ടോണിക്ക് ത്രാസ്സും കണ്ടെത്തുകയും ചെയ്തു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്‌പെക്ടർ പ്രശാന്ത് കെ യുടെ നിർദ്ദേശപ്രകാരം ചന്തേര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സതീഷ് കുമാർ.എൻ.കെ, എസ് ഐ മുഹമ്മദ് മുഹ്സിൻ, എ എസ് ഐ ലക്ഷണൻ, സുരേഷ് ബാബു സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു, സുധീഷ്, ലിഷ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
#keralapolice #police #kasaragodpolice #Arrest
No comments