ലഹരിമാഫിയക്ക് താക്കീതും സമൂഹത്തിന് മുന്നറിയിപ്പുമായി തെരുവുനാടകം ‘ചിലന്തിവലകൾ’ ബാനം നെരൂദ വായനശാല ആൻഡ് ഗ്രന്ഥാലയമാണ് ഈ തെരുവ് നാടകം അവതരിപ്പിച്ചത്
പുല്ലൂർ : പുതു തലമുറയെ നാശത്തിലേക്ക് തള്ളിവിടുന്ന ലഹരിമാഫിയക്ക് താക്കീതും സമൂഹത്തിന് മുന്നറിയിപ്പുമായി തെരുവുനാടകം. ജയചന്ദ്രൻ കോട്ടക്കൊച്ചിയും മനോജ്കൃഷ്ണ അമ്പലത്തറയും രചനയും സംവിധാനവും നിർവഹിച്ച ചിലന്തിവലകൾ എന്ന തെരുവ് നാടകമാണ് ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞ 27ന് വൈകിട്ട് ബാനം നെരൂദ വായനശാല ആൻഡ് ഗ്രന്ഥാലയമാണ് ഈ തെരുവ് നാടകം അവതരിപ്പിച്ചത്. ഇതോടെ കൂടുതൽ വേദികളിൽ നാടകം അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചു. മയക്കുമരുന്ന് മാഫിയകളുടെ വലയിൽപ്പെട്ട് ഒരു സമൂഹം എങ്ങനെ നശിക്കുന്നുവെന്ന് നാടകം ഓർമിപ്പിക്കുന്നു.
No comments