Breaking News

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ


കാസർകോട്: ഉപ്പള അൽത്താഫിനെ(52) തട്ടിക്കൊണ്ടുപോയി അടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാം പ്രതി അറസ്റ്റിൽ. കുബത്തൂരിലെ  എന്ന പടപ്പ് റിയാസിനെയാണ് (32) കുമ്പള എസ്.ഐ കെ.രാജീവനും സംഘവും അറസ്റ്റു ചെയ്തത്. 2019 ജൂൺ 23നാണ് അൽത്താഫിനെ തട്ടിക്കൊണ്ടുപോയത്. കൊല്ലപ്പെട്ട അൽത്താഫിന്റെ ഭാര്യയ്ക്ക് ആദ്യ ഭർത്താവിലുള്ള മകൾ ആമിനത്ത് സറീനയുടെ ഭർത്താവും സോങ്കാൽ സ്വദേശി യുമായ ഷബീർ മൊയ്തീൻ, ഇയാളുടെ സുഹൃത്തുക്കളായ ല ത്തീഫ്, റിയാസ് തുടങ്ങി അഞ്ചുപേരാണ് കേസിലെ പ്രതികൾ. നേരത്തെ പോലീസിൽ പരാതി നൽകിയ വിരോധത്തിൽ അൽത്താഫിനെ തട്ടിക്കൊണ്ടുപോയി കർണ്ണാടകയിലെ വിവി ധ സ്ഥലങ്ങളിൽ എത്തിച്ച് മർദ്ദിച്ചവശനാക്കുകയും നില ഗുരു തരമായതോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് കേസ്. കൊലക്കേസിൽ റിയാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് റിയാസ് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

No comments