Breaking News

ലഹരിക്കെതിരെ നടത്തി വരുന്ന ഓപ്പറേഷൻ 'ഡി ഹണ്ട് ' ഭാഗമായുള്ള പരിശോധന ജില്ലയിലും കർശനമാക്കി ; ലഹരിയുടെ ഉപയോഗമോ, വില്പനയോ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കുക സേഫ് കാസറഗോഡ് : 9497964422 യോദ്ധാവ് : 9995966666 ആന്റി ഡ്രഗ് ഹെല്പ് ലൈൻ :9497927797


കാസറഗോഡ് : ഇന്ന് നമ്മൾ എല്ലാവരും കടന്നു പോകുന്ന സാമൂഹിക അന്തരീക്ഷം വളരെ സങ്കീർണമാണ്. മയക്കുമരുന്നിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും അതി പ്രസരം കൊണ്ട് മൂടപ്പെട്ട നമ്മുടെ യുവതലമുറയുടെ പോക്ക് എങ്ങോട്ടാണെന്ന് വളരെ ആശങ്കയോടെ നോക്കിക്കാണേണ്ട ഒന്നാണ്. ഇന്ന് വലിയ ചർച്ച വിഷയമാണ് രാസലഹരിയുടെ ഉപയോഗവും ഇതിന്റെ പരിണിത ഫലവും. സമൂഹത്തിൽ നടക്കുന്ന അതിക്രൂരവും മനസാക്ഷിയെ പോലും  ഞെട്ടിക്കുന്നതുമായ കുറ്റകൃത്യങ്ങളും, ഇതിന് തടയിടുന്നതിന് പോലീസും മറ്റ് സർക്കാർ സംവിധാനങ്ങളും കഠിന പരിശ്രമത്തിലാണ് എങ്കിൽ പോലും ഇന്നത്തെ സ്ഥിതിയിൽ പൊതുജനങ്ങളുടെ സഹകരണം കൂടിയാലെ ഇത്തരം മാഫിയകളെ പിടിച്ചു കെട്ടാൻ സാധിക്കു. വിദ്യാത്ഥികൾ അവരുടെ സുഹൃത്ത് വലയങ്ങൾ സൃഷ്ടിക്കുമ്പോൾ വളരെ ജാഗ്രത പുലർത്തണം പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കൽ ഇത്തരം ലഹരിയുടെ കരങ്ങളിൽ അകപ്പെട്ടാൽ തിരിച്ച് പോക്ക് വളരെ ദുഷ്കരമാണ് . അത്പോലെ രക്ഷിതാക്കളും അവർ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരും കുട്ടികളെ കൃത്യമായി നിരീക്ഷിക്കണം അസ്വാഭികത തോന്നിയാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ ഉപേക്ഷ കാണിക്കരുത് . 

ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ഓപ്പറേഷൻ 'ഡി ഹണ്ട് ' ഭാഗമായുള്ള പരിശോധന കർശനമാക്കി വരികയാണ് . ഇത്തരം ലഹരിയുടെ ഉപയോഗമോ, വില്പനയോ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ പോലീസിനെ അറിയിക്കുക ...


അറിയിക്കേണ്ട നമ്പർ

----------------------------------------

സേഫ് കാസറഗോഡ് : 9497964422

യോദ്ധാവ് : 9995966666 

ആന്റി ഡ്രഗ് ഹെല്പ് ലൈൻ :9497927797


No comments