Breaking News

പെരിയ കേരള കേന്ദ്ര സർവകലാശാലയുടെ നാലാമത് വൈസ് ചാൻസിലറായി പ്രൊഫ. സിദ്ദു പി ആൽഗുർ ചുമതലയേറ്റു



പെരിയ : കേരള കേന്ദ്ര സർവകലാശാലയുടെ നാലാമത് വൈസ് ചാൻസിലറായി പ്രൊഫ. സിദ്ദു പി ആൽഗുർ ചുമതലയേറ്റു. തിങ്കൾ രാവിലെ ഭരണകാര്യാലയമായ അംബേദ്കർ ഭവനിലെത്തിയ അദ്ദേഹത്തെ വെസ് ചാൻസിലറുടെ താത്കാലിക ചുമതല വഹിച്ചിരുന്ന പ്രാഫ. വിൻസന്റ് മാത്യു, രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ, പരീക്ഷാകൺട്രോളർ ഡോ. ആർ. ജയപ്രകാശ് തുടങ്ങിയവർസ്വീകരിച്ചു. കർണാടക ധാർവാർഡ് സ്വദേശിയായ സിദ്ദു പി ആൽഗുർ കംപ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറാണ്. ബല്ലാരി വിജയനഗര കൃഷ്ണദേവരായ സർവകലാശാലാ വൈസ് ചാൻസലറായിരുന്നു. പ്രൊഫ. ജാൻസി ജെയിംസായിരുന്നു. 2009ൽ സ്ഥാപിക്കപ്പെട്ട കേരള കേന്ദ്ര സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ. പ്രൊഫ. ജി. ഗോപകുമാർ, പ്രൊഫ. എച്ച് വെങ്കടേശ്വർലു എന്നിവരും വൈസ് ചാൻസിലർമാരായി.


No comments