Breaking News

1850 പവൻ സ്വർണം, ഗൾഫ് യാത്രയ്ക്ക് ശേഷം യുവനടിയുടെ മടക്കം ഗ്രീൻ ചാനലിലൂടെ, സ്വർണക്കടത്തിന് ഒടുവിൽ പിടിവീണു


ബെംഗളുരൂ: രണ്ടാനച്ഛൻ സംസ്ഥാന പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ. 15 ദിവസത്തിനുള്ളിൽ നടത്തിയത് നാല് വിദേശയാത്രകൾ. കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കർണാടക ഡിജിപി കെ രാമചന്ദ്ര റാവു. കേസിൽ നിന്ന് സ്വയം അകലം പാലിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് കർണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചത്. 

മകളുടെ പ്രവർത്തികളുമായി തനിക്ക് ഒരു ബന്ധവുമില്ല. നാല് മാസം മുൻപ് മകൾ വിവാഹിതയായി. ഇതിന് ശേഷം ഒരിക്കൾ പോലും അവൾ കാണാൻ പോലും തയ്യാറായിട്ടില്ല. മകളുടെയോ അവരുടെ ഭർത്താവിന്റെയോ ബിസിനസുമായി ഒരു ബന്ധവുമില്ലെന്നും കർണാടക ഡിജിപി വിശദമാക്കി. നിലവിലെ സംഭവം വലിയ അപമാനവും ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശദമാക്കി. നേരത്തെ തന്നെ യുവനടിയുടെ വിദേശ യാത്രകൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും ഡിആർഐ സംശയിച്ചിരുന്നു. അതിനാൽ തന്നെ സർവ്വ സന്നാഹങ്ങളോടെയാണ് ഡിആർഐ സംഘം യുവനടിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. 1850 പവൻ സ്വർണമാണ് യുവ നടിയിൽ നിന്ന് ഡിആർഐ പിടികൂടിയത്. 12 കോടിയിലേറെ വിലവരുന്ന സ്വർണമാണ് യുവനടി കടത്തിക്കൊണ്ട് വന്നത്.

No comments