Breaking News

മാർച്ച് 24, 25 ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി, ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടന (യു എഫ് ബി യു ) വെള്ളരിക്കുണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിൽ ധർണ നടത്തി


വെള്ളരിക്കുണ്ട് : 2025 മാർച്ച് 24, 25 ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി, ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടന ആയ യുണൈറ്റഡ് ഫെഡററേഷൻ ഓഫ് ബാങ്ക് യൂണിയൻ (യു എഫ് ബി യു )  വെള്ളരിക്കുണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിൽ ധർണ നടത്തി.

State Bank of India, Union Bank, Kerala Grameen Bank, Kerala Bank - എന്നീ ബാങ്കുകളിലെ ജീവനക്കാർ പങ്കെടുത്തു. 

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്നും, കരാർവൽകരണം അവസാനിപ്പിക്കണമെന്നും, മതിയായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് 24നും 25നും രാജ്യത്തെ ബാങ്ക് ജീവനക്കാർ പണിമുടക്കും. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വം നൽകും.

No comments