ഗ്രന്ഥശാലകളെ ഹരിതാഭമാക്കാനൊരുങ്ങി വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്രന്ഥശാല സമിതിയുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു
ഭീമനടി : മാലിന്യമുക്തംനവകേരള മിഷൻ ക്യാമ്പയിനിൻ്റെ ഭാഗമായി ഹരിതകേരള മിഷനുമായി ചേർന്നു കൊണ്ട് വെസ്റ്റ് എളേരി പഞ്ചായത്തിലെ പതിനഞ്ച് ഗ്രന്ഥശാലകളേയും ഹരിതഗ്രന്ഥശാലകളാക്കാനുള്ള മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു.
മാർച്ച് 19ന് എല്ലാ ലൈബ്രറികളും ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായി പഞ്ചായത്ത് ഗ്രന്ഥശാല സമിതിയുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗിരിജമോഹനൻ ഉൽഘാടനം നിർവ്വഹിച്ചു.
പി വി.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് ആദ്യവാരം എല്ലാ ഗ്രന്ഥാലയങ്ങളിലും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ബോധവത്ക്കരണ ശിൽപശാല സംഘടിപ്പിക്കും.
പി ഡി വിനോദ് ക്ലാസെടുത്തു. താലൂക്ക് കൗൺസിൽ പ്രസിഡൻറ് ജോസ് സെബാസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി. കൗൺസിൽ അംഗം എം തമ്പാൻ പ്രസംഗിച്ചു.പഞ്ചായത്ത് കൺവീനർ കെ പി ' നാരായണൻ സ്വാഗതം പറഞ്ഞു.
No comments