കുമ്പളയിൽ മണൽവേട്ട ശക്തം; പത്തു ദിവസത്തിനുള്ളിൽ പിടിയിലായത് 8 വാഹനങ്ങൾ
കാസർകോട് : കുമ്പളയിൽ മണൽകടത്തുകാർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. പത്തു ദിവസത്തിനുള്ളിൽ എട്ടു വാഹനങ്ങൾ പിടികൂടി. ഒരു ടോറസ് ലോറി, അഞ്ചു ടിപ്പർലോറികൾ, രണ്ടു പിക്കപ്പ് എന്നിവയാണ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാർ, എസ്.ഐ കെ. ശ്രീജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മണൽ കടത്ത് വ്യാപകമായിട്ടുണ്ടെന്ന പരാതികളെ തുടർന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. വരും ദിവസങ്ങളിലും തെരച്ചിൽ വ്യാപകമാക്കുമെന്നു കൂട്ടിച്ചേർത്തു.
No comments