Breaking News

കടൽ കൊള്ളക്കാർ റാഞ്ചിയ പള്ളിക്കര സ്വദേശിയുൾപ്പെടെയുള്ള ഇന്ത്യക്കാരെ മോചിപ്പിച്ചു


കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ പള്ളിക്കര സ്വദേശിയുള്‍പ്പെടെയുള്ള പത്ത് ഇന്ത്യക്കാരെ മോചിപ്പിച്ചു. ബേക്കല്‍ പനയാല്‍ അമ്പങ്ങാട് സ്വദേശി രചീന്ദ്രന്‍ ഭാര്‍ഗവന്‍ ഉള്‍പ്പെടെയുള്ള സംഘത്തെ മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇമെയില്‍ സന്ദേശം വഴി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ അറിയിച്ചു. ആഫ്രിക്കയിലെ ടോഗോയിലെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാരെയാണ് മോചിപ്പിച്ചത്. സംഘം സുരക്ഷിതരായി ദില്ലിയില്‍ എത്തിയതായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പുള്ളത്.


No comments