Breaking News

ബളാൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ വിഭാഗത്തിൽ വാദ്യ കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം നിർവഹിച്ചു


ബളാൽ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടെ വാദ്യ കലാകാരന്മാർക്ക് വാദ്യോപകരണങ്ങളായ ചെണ്ട, ഇലത്താളം,വീക്ക് ചെണ്ട എന്നിവ വിതരണം ചെയ്തു. വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം നിർവഹിച്ചു. നാലോളം വിവിധ വാദ്യ കലാ സംഘത്തിലെ 60 ഓളം കലാകാരൻമാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്‌തത്. വൈസ് പ്രസിഡന്റ്‌ രാധാമണി എം ആദ്യക്ഷയായി.

വിതരണചടങ്ങിൽ ബ്ലോക്ക്‌, പഞ്ചായത്ത് ജനപ്രതിനിധികൾ,ഊര് മൂപ്പൻമാർ, ട്രയ്ബൽ പ്രമോട്ടർമാർ  ഉദ്യോഗസ്ഥന്മാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

No comments