പരപ്പ ഫെസ്റ്റിൻ്റെ ഭാഗമായി പുതു തലമുറയ്ക്ക് ബഡ്ഡിംഗ് ആൻ്റ് ഗ്രാഫ്റ്റിംഗ് പരിശീലനം നൽകി
വെള്ളരിക്കുണ്ട്: 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ തിയതികളിൽ പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ തുടരുന്നു. കാർഷികമേഖലയ്ക്ക് നവജീവൻ നൽകാൻ സഹായകരമാകും വിധവും, പുതുതലമുറകളിലെ കുട്ടികൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു മേഖലയാണ് ബഡ്ഡിംഗ് & ഗ്രാഫ്റ്റിംഗ് അതിനായി സംഘടിപ്പിച്ച ക്ലാസ് സംഘാടകസമിതി ഓഫീസ് ഹാളിൽ നടന്നു പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി.ചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പി വി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ബഡ്ഡിംഗ്& ഗ്രാഫ്റ്റിംഗ് മേഖലയിലെ പ്രഗൽഭൻ എബി എം ബാബു ക്ലാസെടുത്തു .
സംഘാടകസമിതി ജനറൽ കൺവീനർ എ.ആർ. രാജു, ഗിരീഷ് കാരാട്ട്, ടി എൻ ബാബു എന്നിവർ പ്രസംഗിച്ചു. സി. രതീഷ് സ്വാഗതവും, വി. ശശിധരൻ നന്ദിയും പറഞ്ഞു.
വൈകിട്ട് ഏഴുമണിക്ക് പരപ്പ ടീം അവതരിപ്പിച്ച മംഗലംകളിയും, 7-30 ന് കാര്യങ്കോട് റെഡ്ഡ് സ്റ്റാർ വനിതാവേദി അവതരിപ്പിച്ച പൂരക്കളിയും ജനഹൃദയങ്ങളെ കീഴടക്കി.
തുടർന്ന് രാത്രി എട്ടുമണിക്ക് നന്ദന & ശ്രീലക്ഷ്മി അവതരിപ്പിച്ച ഡിജെ വാട്ടർ ഡ്രം നൈറ്റ് അരങ്ങേറി.
നാളെ ഏപ്രിൽ 6 ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ബാനം ടീം അവതരിപ്പിക്കുന്ന മംഗലംകളി അരങ്ങേറും. 7-30 ന് പ്രശസ്ത സിനിമാതാരം അഡ്വ: സി. ഷുക്കൂർ അതിഥിയായി സംസാരിക്കും.
രാത്രി എട്ടുമണിക്ക് ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം റോക്സ്റ്റാർ കൗശിക് നയിക്കുന്ന റോക്ക് മ്യൂസിക് നൈറ്റ് നടക്കും.
No comments