മാലോത്ത് കസബയിൽ അവധിക്കാല കായിക പരിശീലനത്തിന് തുടക്കം
വള്ളിക്കടവ് : ജി.എച്ച്.എസ്.എസ് മാലോത്ത് കസബയിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. 90 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. രാവിലെ 8.30 മുതൽ 11 വരെയാണ് പരിശീലനം. അത്‌ലറ്റിക്സ്, കബഡി, ഖൊ ഖൊ, ഫുട്ബോൾ വോളിബോൾ, ഷട്ടിൽ ബാഡ്മിൻ്റൺ, ചെസ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. കസബ സ്പോർട്സ് പോയിൻ്റ് എന്ന പരിശീലന പദ്ധതി ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തും. വിദഗ്ദ്ധരായ പരിശീലകരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കുന്നുണ്ട്. പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം ബളാൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. അലക്സ് നെടിയ കാലായിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സാവിത്രി കെ അദ്ധ്യക്ഷം വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് സനോജ് മാത്യു , എം.പി.ടി.എ പ്രസിഡൻ്റ് ദീപ മോഹൻ, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, ധന്യ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ ശ്രീമതി മിനി പോൾ സ്വാഗതവും ഹെഡ്മിസ്ട്രസ് രജിത കെ.വി നന്ദിയും പറഞ്ഞു.
No comments