ജില്ലാ ആശുപ്രതി സെല്ലിലെ സംഘട്ടനം തടഞ്ഞ പൊലീസുകാരനെ ആക്രമിച്ചു പനത്തടി ശിവപുരം സ്വദേശികൾക്കെതിരെ കേസ്
കാഞ്ഞങ്ങാട് : ജില്ലാ ആശുപ്രതി സെല്ലിലെ സംഘട്ടനം തടഞ്ഞ പൊലീസുകാരനെ ആക്രമിച്ചു. സംഭവത്തിൽ രണ്ട് റിമാൻഡ് തടവുകാർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. പനത്തടി ശിവപുരത്തെ പ്രമോദ്, സഹോദരൻ പ്രദീപ് എന്നിവർക്കെതിരെയാണ് പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ഇരുവരും സംഘട്ടനത്തിലേർപ്പെടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്ന പ്രിസൺ ഗാർഡ് ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഓഫീസറും ബന്തടുക്ക സ്വദേശിയുമായ ടി കെ പ്രശാന്തിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ശിവപുരത്തെ വീട്ടിൽവച്ചുണ്ടായ സംഘട്ടനത്തിൽ പ്രമോദിനും പ്രദീപിനും പരിക്കേറ്റിരുന്നു. വിവരമറിഞ്ഞെത്തിയ രാജപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രണ്ടുപേരും ആക്രമിച്ചു. ഈ കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തെങ്കിലും രണ്ടുപേർക്കും പരിക്കേറ്റതിനാൽ ജില്ലാ ആശുപ്രതിയിലേക്ക് മാറ്റുകയും പൊലീസ് കാവലേർപ്പെടുത്തുകയുമായിരുന്നു.
No comments