Breaking News

കരിന്തളം എഫ്. എച്ച് .സിയിൽ കിടത്തി ചികിത്സ ലഭ്യമാകും വിധം അപ്ഗ്രേഡ് ചെയ്യണം : സദ്ഗമയ സാംസ്കാരിക സമിതി


കരിന്തളം: കരിന്തളം ഫാമിലി ഹെൽത്ത് സെൻ്ററിൽ മരുന്നുകളുടെ സ്റ്റോക്ക്  പ്രത്യേകിച്ച് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് മരുന്നുകളുടെ മതിയായ ലഭ്യത ഉറപ്പുവരുത്തുകയും കിടത്തി ചികിത്സയ്ക്ക് ആവശ്യമായ രീതിയിൽ അപ്ഗ്രേഡ് ചെയ്യുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് സദ്ഗമയ സാംസ്കാരിക സമിതിയുടെ വാർഷിക യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 മലയോര, ഗ്രാമ പ്രദേശങ്ങളിൽ നിന്നും  രോഗികൾ ചികിത്സയ്ക്കായി നെട്ടോട്ടം ഓടുന്നത് പതിവ് കാഴ്ചയാണ്; പ്രത്യേകിച്ച് രാത്രികാലങ്ങളിൽ .  കിനാനൂർ കരിന്തളം പഞ്ചായത്തിൽ  ദിനംപ്രതി 100 കണക്കിന് രോഗികൾ ആശ്രയിക്കുന്ന കരിന്തളം എഫ് എച്ച് സി യിൽ അടിസ്ഥാന വൈദ്യ ചികിൽസ നൽകുന്നതോടൊപ്പം ഇൻ പേഷ്യന്റ് സംവിധാനം ഏർപ്പെടുത്തണം , രാത്രികാലങ്ങളിൽ ചികിത്സ ലഭ്യമാകും വിധം ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണം , ദേശഭേദമില്ലാതെവർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ സമൂഹത്തിൽ വെല്ലുവിളി ഉയർത്തുമ്പോൾ  എക്സറേ, ECG,  സ്കാനിങ് , ആധുനിക ലാബ് എന്നിങ്ങനെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കി  പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുവാൻ  ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണം എന്ന് സദ്ഗമയ സാംസ്കാരിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.


സദ്ഗമയ സാംസ്കാരിക സമിതി വാർഷികയോഗം സമാപിച്ചു. 

2025 -26 വർഷത്തെ  സദ്ഗമയ സാംസ്കാരിക സമിതി ഭാരവാഹികൾ 

 പ്രസിഡൻ്റ്: സന്തോഷ് .എൻ

 വൈസ് പ്രസിഡൻ്റ് : സജീഷ് . ടി ,  രത്നാകരൻ .സി

 സെക്രട്ടറി : ദിവ്യഷ് കെ ടി

ജോ. സെക്രട്ടറി : ശ്രുതി .ടി  കരിന്തളം , മധു മണിയറ.

ട്രഷറർ : സന്തോഷ് കുമാർ.പി ;

 ജനാർദ്ദനൻ കാറളം , സതീശൻ പള്ളം , ബിബിൻ നീലേശ്വരം, സജീഷ് കെ. എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

No comments