പെരിയാട്ടടുക്കത്തെ യുവ ജ്യോത്സ്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: പെരിയാട്ടടുക്കത്തെ യുവ ജ്യോത്സ്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയാട്ടടുക്കത്തെ സുകുമാരൻ-പുഷ്പ ദമ്പതികളുടെ മകൻ ബികേഷ് (27)ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
No comments