ജൂലൈ 9 ലെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഭീമനടി : ജൂലൈ 9നെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വരക്കാട് ബാങ്ക് ഹാളിൽ സിഐടിയു ജില്ലാ സെക്രട്ടറി പി കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. ടി ജെ വിൻസെന്റ് അധ്യക്ഷനായി. ടി എൻ ഗിരീഷ് രക്തസാക്ഷി പ്രമേയവും, പി കെ സുകുമാരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.എം എൻ രാജൻ പ്രവർത്തന റിപ്പോർട്ടും പി കെ സുകുമാരൻ കണക്കും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ ട്രഷറർ എം പി കൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, ഏരിയ പ്രസിഡന്റ് ജോസ് പതാലിൽ എന്നിവർ സംസാരിച്ചു. കയനി ജനാർദനൻ സ്വാഗതഹും ജി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ടി എൻ ഗിരീഷ് (പ്രസിഡന്റ്), ടി എ ബാലകൃഷ്ണൻ, എം അമ്പുജാക്ഷൻ (വൈസ് പ്രസിഡന്റ്), ടി ജെ വിൻസെന്റ് (സെക്രട്ടറി), ജി ബാലചന്ദ്രൻ, പി കെ സുകുമാരൻ (ജോയിന്റ് സെക്രട്ടറി), എം എൻ രാജൻ (ട്രഷറർ).
No comments