കുട്ടികളെ സ്‌കൂളിൽ അയച്ച ശേഷം വീട്ടിൽ വിശ്രമിക്കവേ ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു
കോഴിക്കോട്: മലയാളി യുവതി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട് റുബീന (35) ആണ് കിഴക്കന്‍ സൗദിയിലെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ മകന്‍ വീട്ടില്‍ എത്തി വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് റുബീനയെ മരിച്ച നിലയില്‍ കണ്ടത്. എസ് എം എച്ച് കമ്പനി ജീവനക്കാരനായ ആര്‍ ഇ സി മുക്കം മുത്താലം സ്വദേശി അബ്ദുല്‍ മജീദാണ് റുബീനയുടെ ഭര്‍ത്താവ്. മക്കള്‍: അംജദ് അബ്ദുല്‍ മജീദ് (ഇന്ത്യന്‍ സ്‌ക്കൂള്‍ ജുബൈല്‍), അയാന്‍ അബ്ദുല്‍ മജീദ് (പ്രൈവറ്റ് സ്‌കൂള്‍). മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments