Breaking News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡനം നാലു പേർക്കെതിരെ വിദ്യാനഗർ പൊലിസ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു


കാസർകോട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് നാലു പേർക്കെതിരെ വിദ്യാനഗർ പൊലിസ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. മുഖ്യ പ്രതിയടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒരാൾ ഒളിവിൽ. നീർച്ചാൽ, കടംബളയിലെ മുഹമ്മദ് റിഫായി (25), നെക്രാജെയിലെ രമേശൻ (25), ചെങ്കളയിലെ മനോജ് (26) എന്നിവരെയാണ്
വിദ്യാനഗർ എസ്ഐ എം പി പ്രദിഷ് കുമാർ അറസ്റ്റു ചെയ്തത്. സന്ദേശ് എന്നയളാണ് ഒളിവിൽ കഴിയുന്നത്. മുഹമ്മദ് റിഫായിക്കെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവുമാണ് കേസ്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. മറ്റു മൂന്നു പ്രതികൾ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവർക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

No comments