മാലക്കല്ല്, ഹൊസ്ദുർഗ് സബ് ട്രഷറി കെട്ടിടങ്ങൾക്ക് കല്ലിട്ടു
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് സബ് ട്രഷറിയുടെ പഴയ കെട്ടിടം പൊളിച്ചുനീക്കി നിർമിക്കുന്ന പുതിയ കെട്ടിടത്തിന് മന്ത്രി കെ എൻ ബാലഗോപാൽ കല്ലിട്ടു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം രാജഗോപാലൻ എംഎൽഎ എന്നിവർ മുഖ്യാതിഥിയായി. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ജി രാമദേവി റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, കെ രാജ്മോഹൻ, പി വി സുരേഷ്, എം അസിനാർ, എൻ അശോക്കുമാർ, ദിലീപ് മേടയിൽ, എം കുഞ്ഞിമൊയ്തീൻ ഹാജി, എന്നിവർ സംസാരിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ കെ റീജ നന്ദിയും പറഞ്ഞു. പുതിയ കെട്ടിടത്തിന് 1.48 കോടി രൂപയാണ് ചിലവ്.രാജപുരംമാലക്കല്ല് സബ് ട്രഷറി കെട്ടിടത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ കല്ലിട്ടു. ജനങ്ങൾ പലവിധത്തിൽ ആശ്രയിക്കുന്ന ഓഫീസായി ട്രഷറി മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ കെ ജി രമാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി കെ നാരായണൻ, പ്രസന്ന പ്രസാദ്, പി ശ്രീജ, മുരളി പയ്യങ്ങാനം, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചക്കോ, പഞ്ചായത്തംഗം മിനി ഫിലിപ്പ്, ഒക്ലാവ് കൃഷ്ണൻ, എ രാഘവൻ, എം എം
സൈമൺ,
ടോമി വാഴപ്പള്ളി, എച്ച് ലക്ഷ്മണഭട്ട്, ബി വിനീത്കുമാർ, എ ബാലചന്ദ്രൻ, പി അഷറഫ്, ഫാ റ്റിനോ ചാമക്കാലയിൽ, പി ജെ ജോൺ, കെ ഗണേശൻ എന്നിവർ സംസാരിച്ചു. ട്രഷറി ഡയറക്ടർ വി സാജൻ സ്വാഗതം പറഞ്ഞു.
No comments