Breaking News

ബദിയടുക്കയിൽ വൻ എം ഡി എം എ വേട്ട ... ലക്ഷങ്ങൾ വിലമതിക്കുന്ന എം ഡി എം എ യുമായി 23 കാരൻ പോലീസ് പിടിയിൽ

 


നിരോധിത ലഹരി വസ്തുക്കൾക്ക് തടയിടുന്നതിന് കണ്ണൂർ റേഞ്ച് തലത്തിൽ നടക്കുന്ന കോംബിങ്ങിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എം ഡി എം എ യുമായി യുവാവ് ബദിയടുക്ക പോലീസ് പിടിയിലാകുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ പോലീസ് പ്രതിയുടെ വീട് പരിശോധിച്ചതിലാണ് വീട്ടിൽ നിന്നും 107.090 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. നെക്രാജെ പ്ലാവിന്റടി സ്വദേശി മുഹമ്മദ് റഫീഖ് (23) ആണ് പോലീസ് പിടിയിലായത്. 

പോലീസ് കോമ്പിങ് ഡ്യൂട്ടി ചെയ്തു വരുന്നതിനിന്ടെ രാവിലെ 7.25 മണിയോടെ നീർച്ചാൽ എന്ന സ്ഥലത്തു എത്തിയപ്പോൾ ആണ് പിടിയിലായ മുഹമ്മദ് റഫീഖ് ന്റെ വീട്ടിൽ നിരോധിത ലഹരി വസ്തു സൂക്ഷിച്ചതായ വിവരം ലഭിക്കുന്നതും റെയ്ഡ് നടത്തിയതും . പ്രതി ഉണ്ടായിരുന്ന മുറി പരിശോധിച്ചപ്പോൾ കട്ടിലിലെ കിടയ്ക്കയ്ക്ക് അടിയിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. 

ജില്ലാ പോലീസ് മേധാവി ശ്രീ ബി. വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ മേൽനോട്ടത്തിൽ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ അറ്റാച്ച് ഡ്യൂട്ടി ചെയ്യുന്ന വിദ്യാനഗർ എസ് ഐ പ്രതീഷ് കുമാർ എം പി, ബദിയടുക്ക പോലീസ് സ്റ്റേഷൻ പ്രൊബേഷനറി എസ് ഐ രൂപേഷ്, ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ, CPO മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, വനിതാ CPO അനിത എന്നിവർ ചേർന്നാണ് വീട് റൈഡ് ചെയ്ത് എം ഡി എം എ ഉൾപ്പെടെ പ്രതിയെ പിടികൂടിയത്. ഗസറ്റഡ് ഓഫീസർ കാസറഗോഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുണിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹ പരിശോധനയും മറ്റ് നടപടി ക്രമണങ്ങളും പൂർത്തീകരിച്ചത്.

No comments