Breaking News

170 വർഷങ്ങൾക്ക്‌ ശേഷം മാലോം കൂലോത്ത് വയനാട്ടുകുലവൻ തെയ്യംകെട്ടിന് അരങ്ങ് ഒരുങ്ങുന്നതിന് മുന്നോടിയായി ബാലാലയം കൊള്ളിക്കൽ ചടങ്ങ് നടന്നു


മാലോം : 170 വർഷങ്ങൾക്ക്‌ ശേഷം മാലോം കൂലോത്ത് വയനാട്ടു കുലവൻ തെയ്യംകെട്ടിന് അരങ്ങ് ഒരുങ്ങുന്നു. ചരിത്ര തിരുശേഷിപ്പുകളുടെ  ഭൂമിയിൽ ഞായറാഴ്ച്ച  വായനാട്ട് കുലവൻ ദേവസ്ഥാനം നിർമ്മിക്കുന്നതിന്റെ ബാലാലയം കൊള്ളിക്കൽ , നാൾ മരംമുറിക്കൽ ചടങ്ങുകൾ ദേനർത്തകരുടേയും ആചാര്യന്മാരുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ നടന്നു..

തുടർന്ന് നടന്ന സാംസ്‌കാരിക സദസ്സ് കർണ്ണാടയിലെ കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എൻ. ബാല ചന്ദ്രൻ നായർ ഉത്ഘാടനം ചെയ്തു.

കെ. വി. അമ്പാടി അധ്യക്ഷത വഹിച്ചു. ശശി അന്തിതിരിയൻ. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം , രവി തോട്ടത്തിൽ, കെ. വി. ശ്രീനിവാസൻ , പുഴക്കര കുഞ്ഞിക്കണ്ണൻ നായർ , ബി. ഭാസ്കരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു....

No comments