മോട്ടോർ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശിയായ മുൻ പ്രവാസി മരണപ്പെട്ടു
കാഞ്ഞങ്ങാട് : മോട്ടോർ ബൈക്കിടിച്ച് മംഗളൂരുവിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പൂച്ചക്കാട് തെക്ക് പുറത്തെ മൊയ്തീൻ കുഞ്ഞി (58) മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റ ഇദ്ദേഹം മംഗ്ളൂരു ആശുപത്രിയിൽ
ചികിത്സയിലായിരുന്നു. മുൻ പ്രവാസിയാണ്. സെൻട്രൽ ചിത്താരിയിലെ പരേതനായ കക്കൂത്തിൽ കുഞ്ഞബ്ദുള്ളയാണ് പിതാവ്. ഭാര്യ: ആസ്യ. മക്കൾ: ഷമീല, ലുബൈബ
No comments