പൊട്ടിപ്പൊളിഞ്ഞ മൗക്കോട് - കുണ്ടംതട്ട് റോഡിൽ ഏച്ചിലാംകയത്ത് സിപിഐഎം മൗക്കോട് വെസ്റ്റ് ബ്രാഞ്ച് അംഗങ്ങൾ വാഴ നട്ട് പ്രതിഷേധ സമരം നടത്തി
ഭീമനടി പഞ്ചായത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി.. ഗതാഗതം ദുരിതപൂർണം: സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ച് റോഡിലെ കുഴിയിൽ വാഴ നട്ടു. വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് - കുണ്ടംതട്ട് - കുന്നുംകൈ റോഡാണ് തകർന്ന് യാത്ര ദുരിതം പേറുന്നത്. ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ചീമേനി - ഓടകൊല്ലി റോഡിനെയും, കുന്നുംകൈ -മണ്ഡപം -ചിറ്റാരിക്കാൽ റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന പഞ്ചായത്ത് റോഡാണിത്. മൗക്കോട് നിന്ന് കുണ്ടംതട്ട് വരെ 1.6കിലോമീറ്റർ ദൂരം ഉള്ള വളരെയേറെ പ്രാധാന്യം ഈ റോഡിന് നിലവിലെ പഞ്ചായത്ത് ഭരണസമിതി ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചില്ല. മൗക്കോട് മുതൽ ഏച്ചിലാംകയം വരെയുള്ള ഭാഗം എം രാജഗോപാലൻ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50ലക്ഷം രൂപ ചെലവഴിച്ച് 2020ൽ നവീകരിച്ചിരുന്നു. തുടർന്നുള്ള ഭാഗമാണ് പൂർണമായും തകർന്നത്. കമ്പല്ലൂ, ചെറുപുഴ, പാടിയോട്ടുചാൽ, ചീമേനി, ചെറുവത്തൂർ, പയ്യന്നൂർ തുടങ്ങിയ ഭാഗത്തേക്കും, തിരിച്ച് ഭീമനടി, വെള്ളരിക്കുണ്ട്, നീലേശ്വരം ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഒരു ലിങ്ക് റോഡാണിത്. ഇരു ഭാഗങ്ങളിലെയും വിദ്യാർഥികളും, കർഷകരും, വ്യാപാരികളും, പ്രായമായവരും, ആശുപത്രിയിൽ പോകേണ്ട രോഗികളും എല്ലാം ദുരിതത്തിലാണ്. പഞ്ചായത്ത് അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
No comments