അശാസ്ത്രീയമായ ദേശീയപാത നിർമ്മാണത്തിലൂടെ വൻ അഴിമതി നടത്തിയ മേഖ കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തണം ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
മഹാരാഷ്ട്രയിലെ പനവേലിൽ നിന്നും ആരംഭിച്ച് കേരളത്തിലെ കളയിക്കാവിളയിൽ അവസാനിക്കുന്ന ദേശീയ പാത 66 ന്റെ പ്രവർത്തിയിൽ കേരളത്തിലൂടെ പോകുന്ന ദേശീയ പാത നിർമ്മാണത്തിൽ ഞെട്ടിക്കുന്ന അഴിമതിയാണ് നടക്കുന്നത് .ആയിരക്കണക്കിന് കോടികൾ ചെലവുവരുന്ന ബൃഹത്തായ ഒരു നിർമ്മാണ പദ്ധതി നടക്കുമ്പോൾ ആദ്യ ഘട്ടത്തിൽ തന്നെ സമഗ്രമായ പാരിസ്ഥികാഘാതപഠനവും ,സാമൂഹികാഖാത പഠനവും നടത്തേണ്ടതുണ്ട് .അതിനുവേണ്ടി പദ്ധതിയുടെ ഡിപിആർ തയ്യാറാക്കി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടതായിരുന്നു.ദേശീയ പാത 66 മൂന്ന് സ്‌ട്രെച്ചറുകളായാണ് നടക്കേണ്ടിയിരുന്നത് ഇതുപ്രകാരം റോഡ് നിർമ്മാണം ആരംഭിക്കുമ്പോൾ ഡിപിആർ പുറത്തിറക്കുകയും പാരിസ്ഥിക ,സാമൂഹികാഖാത പഠനവും നിർബന്ധമായും നടത്തേണ്ടത് ഇത് പാടേ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വൻ കള്ളക്കളിയാണ് ദേശീയപാത നിർമ്മാണത്തിൽ നടത്തിയിരിക്കുന്നത് .ഇതുപ്രകാരം മൂന്ന് സ്‌ട്രെച്ചറുകളായി നടത്തേണ്ട റോഡ് നിർമ്മാണം 50 കിലോമീറ്ററിന് ഒരു സ്‌ട്രെച്ചർ പ്രകാരം 19 സ്‌ട്രെച്ചറുകളാക്കിയാണ് കേന്ദ്ര സർക്കാർ ദേശീയപാത നിർമ്മാണത്തിന് അനുവാദം നൽകിയത് . ഇന്ത്യയിലെ ഭീമൻ നിർമ്മാണകമ്പനിയായ അദാനി ഗ്രൂപ്പിന് NHAI ദേശീയപാത 66 ന്റെ കരാർ നൽകുകയും മേഖ ഉൾപ്പടെയുള്ള നിർമ്മാണ കമ്പനികൾക്ക് കരാർ മറിച്ചുനൽകി അദാനിയും കേന്ദ്രസർക്കാരും വൻ അഴിമതിയാണ് നടത്തിയത് . അതിന്റെ ഫലമായി കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ തീരാശാപമായി ദേശീയപാത നിർമ്മാണം മാറിയിരിക്കുകയുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു.
ദേശീയപാത നിർമ്മാണത്തിൽ മേഖ കൺസ്ട്രക്ഷൻ കമ്പനി വൻ അഴിമതി നടത്തിയതായി ബോധ്യപ്പെട്ടിരിക്കുകയാണ് .സർവീസ് റോഡുകളും ,പാലങ്ങളും ,ഓവുചാലുകളും പല സ്ഥലങ്ങളിലും തകർന്നിട്ടുണ്ട് .അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം ദേശീയപാതയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ശുദ്ധജല ക്ഷാമം രൂക്ഷമാണ് .കിണറുകളിൽ ചെളിയും മലിന ജലവും നിറഞ്ഞ സ്ഥിതിയിലാണ് മഴയാരംഭിക്കുമ്പോൾ തന്നെ ഇത്ര ഗുരുതരമായ നിലയിൽ റോഡ് തകർന്നപ്പോൾ മഴയുടെ മൂർദ്ധന്യതയിൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ആയതിനാൽ മേഖ കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണത്തിലെ അഴിമതിക്കെതിരെയും ,അശാസ്ത്രീയമായ നിർമാണത്തിനുമെതിരെ പൊയ്നാച്ചി ടൗണിൽ നിന്നും മയിലാട്ടിയിലുള്ള മേഖ കൺസ്ട്രക്ഷൻ കമ്പനിയുടെ റീജണൽ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ സ്വാഗതം പറഞ്ഞു.മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ ,സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി , നേതാക്കളായ കരിമ്പിൽ കൃഷ്ണൻ ,മീനാക്ഷി ബാലകൃഷ്ണൻ പി ജി ദേവ് ,സാജിദ് മവ്വൽ ,അഡ്വ : കെ കെ രാജേന്ദ്രൻ,,അഡ്വ : എ ഗോവിന്ദൻ നായർ ,എം കുഞ്ഞമ്പു നമ്പ്യാർ , സോമശേഖര ഷേണി ,വി ആർ വിദ്യാസാഗർ ,ഗീത കൃഷ്ണൻ ,ഹരീഷ് പി നായർ ,കെ വി സുധാകരൻ ,മാമുനി വിജയൻ ,ധന്യ സുരേഷ് ,കെ ഖാലിദ് ,പി കുഞ്ഞിക്കണ്ണൻ ,കെ വി ഭക്തവത്സലൻ ,മധുസൂദനൻ ബാലൂർ ,ഉമേശൻ വേളൂർ ,കെ വി വിജയൻ ,ജോയ് ജോസഫ് ,മഡിയൻ ഉണ്ണികൃഷ്ണൻ ,ഡി എം കെ മുഹമ്മദ് ,മനാഫ് നുള്ളിപ്പാടി ,കാർത്തികേയൻ പെരിയ ,മിനി ചന്ദ്രൻ ,എ വാസുദേവൻ ,ദിവാകരൻ കരിച്ചേരി,പി രാമചന്ദ്രൻ ,കെ കെ ബാബു, ഷിബിൻ ഉപ്പിലികൈ ,എം വി ഉദ്ദേശ് കുമാർ , ഉനൈസ് ബേഡകം എന്നിവർ സംസാരിച്ചു.
No comments