Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിന്റെ ജനവിരുദ്ധ, വികസനവിരുദ്ധ, അഴിമതി ഭരണത്തിനെതിരെ സിപിഐഎം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി


ഭീമനടി :  വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, വികസനമുരടിപ്പിനും, സ്വജനപക്ഷപാതത്തിനും, വികസനം വിരുദ്ധ നയങ്ങൾക്കുമെതിരെ സിപിഐ എം വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധയിൽ പ്രതിഷേധിച്ച് ശക്തമായ മഴയെ കൂസാതെ നൂറുകണക്കിന് ആളുകൾ മാർച്ചിൽ പങ്കെടുത്തു. മാർച്ച്‌ ജില്ലാ സെക്രട്ടേറിയറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ പി നാരായണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗം ടി കെ ചന്ദ്രമ്മ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി കൺവീനർ സ്കറിയ അബ്രഹാം സ്വാഗതം പറഞ്ഞു.

No comments