Breaking News

പരപ്പ സ്കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം ; ജനൽ ചില്ലുകളും ഓടുകളും എറിഞ്ഞു തകർത്തു


പരപ്പ : മലയോരമേഖലയിലെ വിദ്യാർത്ഥികളുടെ ആശ്രയമായ പരപ്പ സ്കൂൾ പരിസരത്ത്  സാമൂഹ്യദ്രോഹികൾ അഴിഞ്ഞാടുന്നു .പരപ്പ സ്കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമത്തിൽ വ്യാപക നാശനഷ്ടം . ഇരുട്ടിന്റെ മറവിൽ ജനൽ ചില്ലുകളും ഓടുകളും എറിഞ്ഞു തകർത്തു .

പരപ്പ ബ്ലോക്ക് ഓഫീസിൽ പോകുന്ന  റോഡിൽ നിന്നാണ്  കല്ലെടുത്ത് സ്കൂളിന്റെ  ജനാലയ്ക്കും ഓടിട്ട കെട്ടിടത്തിനും നേരെ എറിയുന്നത്.നിരവധി ജനൽ ഗ്ലാസുകൾ തകർത്തു. ഓടുമേഞ്ഞ സ്കൂൾ കെട്ടിടങ്ങളുടെ ഓട് പൊട്ടിയ നിലയിലാണ്. രണ്ട് മാസത്തോളമായി സ്കൂൾ അവധിക്ക് അടച്ചിട്ടിരിക്കുകയായിരുന്നു ഇന്നലെ തുറന്നു നോക്കിയപ്പോഴാണ് നിരവധി ജനൽ ഗ്ലാസുകളും  തകർന്ന നിലയിൽ കാണപ്പെട്ടത്. പോലീസിൽ പരാതി നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

No comments