പയസ്വിനിപ്പുഴയിലെ ആലൂരിൽ ഭീമൻ ആമയെ ചത്ത നിലയിൽ കണ്ടെത്തി
ബോവിക്കാനം : പയസ്വിനിപ്പുഴയിലെ ആലൂരിൽ ഭീമൻ ആമ(പാലപ്പൂവൻ)യെ ചത്ത നിലയിൽ കണ്ടെത്തി. ബാവിക്കര തടയണയുടെ താഴെ ഭാഗത്താണ് അപൂർവ ഇനമായ ഭീമൻ ആമയുടെ ജഡം കണ്ടെത്തിയത്. തടയണയുടെ ഷട്ടറിൽ കുടുങ്ങി ചത്തതാണെന്നാണ് സംശയം. 1.25 മീറ്റർ നീളവും അതിന്റെ പകുതി വീതിയുമുള്ള ആമയാണ് ചത്തത്. 45 കിലോയോളം ഭാരമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. കഴിഞ്ഞ വർഷവും തടയണയുടെ ഷട്ടറിൽ കുടുങ്ങി ഒരു ആമ ചത്തിരുന്നു. ജില്ലയിൽ പയസ്വിനിപ്പുഴയിൽ മാത്രം കണ്ടുവരുന്ന ജീവിയാണ് ഭീമൻ ആമകൾ.
No comments