35 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കുമ്പളപ്പള്ളി യു പി സ്കൂൾ പ്രധാനാധ്യാപകന് യാത്രയയപ്പ് നൽകി
കരിന്തളം:35 വർഷത്തെ സേവനത്തിനു ശേഷം കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാന അധ്യാപകൻ കെ ജോളി ജോർജ്ജിന് സ്ക്കൂൾ പിടിഎ ,എം പി ടി എ ,മാനേജർ,സ്റ്റാഫ് എന്നിവർ ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി.പിടിഎ-എം പി ടി എ ,മാനേജർ ,സ്റ്റാഫ് എന്നിവരുടെ ഉപഹാരം ജോളിമാസ്റ്റർക്ക് നൽകി. പിടിഎ അംഗവും വിമുക്തഭടനുമായ ബിജു എ വി കൂടോൽ പൊന്നാടയണിയിച്ചു. പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ വിശ്വനാഥൻ ,എം പി ടി എ പ്രസിഡണ്ട് സിന്ധു വിജയകുമാർ,പി ടി.എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ പി ബൈജു,ബൈജു കൂലോത്ത്,ലോഹിതദാക്ഷൻ,കെ പ്രശാന്ത്,സുരേഷ് വരയിൽ എന്നിവർ സംസാരിച്ചു സീനിയർ അസിസ്റ്റൻറ് ഇന്ദുലേഖ പി വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.
No comments