സ്മൈൽ 2025: ചിറ്റാരിക്കാൽ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണവുമായി ഗോക്കടവ് ഉദയ ക്ലബ്ബ്
ചിറ്റാരിക്കാൽ : ചിറ്റാരിക്കാലിലെ പ്രാന്തപ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്കായി ഗോക്കടവ് ഉദയ ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ‘സ്മൈൽ 2025’ പദ്ധതിയുടെ ഭാഗമായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പുതിയ അദ്ധ്യായനവർഷാരംഭത്തോടനുബന്ധിച്ച് ഉദയ വായനശാലയിൽ വച്ചാണ് വിതരണം നടത്തിയത്.
ക്ലബ് പ്രസിഡൻറ് ശ്രീ. ഷിജിത്ത് കുഴുവേലിൽ അധ്യക്ഷനായി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജോസഫ് മുത്തോലിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
സ്കൂൾ ബാഗ്, കുട, നോട്ട്ബുക്കുകൾ എന്നിവ അടങ്ങിയ കിറ്റുകൾ നൂറോളം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്‌തു. ക്ലബ് ഭാരവാഹികളായ രാമചന്ദ്രൻ കൂത്തുർ, ജെയിംസ് പുതുശേരി, സുരേഷ് കെ. എ., പ്രകാശ് ചേണിച്ചേരി, പ്രമോദ് എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി തുടർച്ചയായി നടപ്പിലാക്കുന്ന ഈ പദ്ധതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രദ്ധേയമാണ്.
No comments