Breaking News

സഹോദരി മരിച്ചത്തിന്റെ പന്ത്രണ്ടാം ചരമ ദിനത്തിൽ സഹോദരനും മരിച്ചു


കോട്ടപ്പാറ: സഹോദരി മരിച്ചത്തിന്റെ പന്ത്രണ്ടാം ചരമ ദിനത്തിൽ സഹോദരനും മരിച്ചു.വാഴക്കോട് താഴത്തുവീട്ടിൽ എം.വി.കേളു (70) മരിച്ചത്. ഇവരുടെ സഹോദരി ജാനകി അസുഖത്തെ തുടർന്ന് ഏപ്രിൽ 30 ന് രാത്രി മരണപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ചികിത്സയിലായിരുന്ന കേളു മരിച്ചത്.
ബിജെപി വാഴക്കോട് ബൂത്ത് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റായിരുന്നു. കോട്ടപ്പാറ വിട്ടൽ ക്യാഷു കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പരേതരായ കുഞ്ഞമ്പുവിന്റെയും കാരിച്ചിയമ്മയുടെ മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: പ്രീതി, നിതീഷ്, പ്രഭ. മരുമകൾ: രാഘവൻ (കുമ്പള), സംഗീത (കൊടവലം), ശശിധരൻ(ബങ്കളം). സ ഹോദരങ്ങൾ: കുഞ്ഞമ്പു, പരേതരായ നാരായണൻ, തപാൻ.

No comments