Breaking News

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട വിൽപ്പനക്കായി സൂക്ഷിച്ച 33.05 കിലോ ഗ്രാം കഞ്ചാവ് പിടികൂടി


വെള്ളരിക്കുണ്ട് : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 33.05  കിലോ ഗ്രാം കഞ്ചാവ് മഞ്ചേശ്വരം പോലീസ് പിടികൂടി. ഉപ്പള സോങ്കാൽ സ്വദേശി അശോക എ (45 ) ആണ് പിടിയിലായത്. ജില്ലയിലെ കഞ്ചാവ് വിതരണക്കാരിൽ  പ്രധാന കണ്ണിയാണ് പിടിയിലായ പ്രതി. ഇയാൾ ബെഡ്‌റൂമിൽ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

ജില്ലാ പോലീസ് മേധാവി ശ്രീ. ബി.വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡിവൈഎസ്പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടർ ഉമേഷ് കെ ആർ, പ്രൊബേഷനറി എസ്ഐ  അജയ് എസ് മേനോൻ, എഎസ്ഐ അതുൽ റാം, രാജേഷ്, വനിത സിപിഒ ദർശന, ഡാൻസാഫ് ടീം അംഗങ്ങളായ സിപിഒ ഷജീഷ്, ഹരിപ്രസാദ്, ഡ്രൈവർ സിപിഒ പ്രശോബ് എന്നിവർ ചേർന്നാണ് കഞ്ചാവ് ഉൾപ്പെടെ പ്രതിയെ പിടികൂടിയത്.

No comments