Breaking News

കൊട്ടിയൂർ വൈശാഖ മഹോത്സവം: 100 ട്രിപ്പുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി


കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് 100 ട്രിപ്പുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും പ്രത്യേക സർവീസുകളുണ്ടാകും. കണ്ണൂര്‍ യൂണിറ്റില്‍ നിന്നും കൊട്ടിയൂരിലേക്ക് സ്‌പെഷല്‍ തീര്‍ഥാടക പാക്കേജുകളും നടത്തുന്നുണ്ട്. രാവിലെ 6.30ന് കണ്ണൂരില്‍ നിന്ന് ആരംഭിച്ച് മമ്മാനിക്കുന്ന് മഹാദേവി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല മുത്തപ്പ ക്ഷേത്രം, കൊട്ടിയൂര്‍ മഹാദേവക്ഷേത്രം എന്നിവ ദര്‍ശിച്ച് രാത്രി 8ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.

സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് 490 രൂപയാണ് ചാര്‍ജ്. ജൂലൈ 14, 18, 21, 24 തീയതികളില്‍ ഷെഡ്യൂള്‍ ട്രിപ്പുകളും കുടുംബശ്രീ യൂണിറ്റുകള്‍ക്കും മറ്റു സംഘടനകള്‍ക്കും സ്‌പെഷല്‍ ട്രിപ്പുകളും ക്രമീകരിക്കും. വിവരങ്ങൾക്ക് ഫോണ്‍: 9497007857, 9895859721.

No comments