Breaking News

മൊബൈൽ ഫോൺ കണ്ട് ഡ്രൈവിങ് ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി


കാസർകോട് : കെഎസ്ആർടിസി ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ പരാതി. കാസർകോട് ഡിപ്പോയിൽനിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലെ ഡ്രൈവർ കുണ്ടംകുഴി സ്വദേശി കെ എം കൃഷ്ണഭട്ടാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദീർഘദൂരം വാഹനമോടിച്ചത്. മുൻസീറ്റിലുണ്ടായിരുന്ന യാത്രക്കാരാണ് ദൃശ്യം മൊബൈലിൽ പകർത്തി പരാതി നൽകിയത്. നേരത്തെ കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ "പ്രേതബാധ'

ഒഴിപ്പിക്കുന്നതിനായി പൂജ നടത്തി വിവാദത്തിലായതും ഇതേ ഡ്രൈവറാണ്. ഒരു കൈയിൽ മൊബൈൽഫോൺ പിടിച്ച് അതേ കൈകൊണ്ടുതന്നെ സ്റ്റിയറിങ്

തിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരാതിക്ക് പിന്നാലെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്കായി കെഎസ്ആർടിസി സ്പെഷൽ സ്ക്വാഡ് കെഎസ്ആർടിസി എംഡിക്കും മന്ത്രിക്കും റിപ്പോർട്ട് നൽകി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്

കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തത് ഒരാഴ്ച മുമ്പാണ്. തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജികുമാർ കണ്ടോത്തിനെതിരെയാണ് നടപടിയെടുത്തത്.

No comments