Breaking News

എൻഡോസൾഫാൻ നീർവീര്യമാക്കൽ പുതിയ ബാരലുകളിലേക്ക് മാറ്റൽ പൂർത്തിയായി രാജപുരം ഗോഡൗണിലെ കീടനാശിനിയും പുതിയ വീപ്പകളിലേക്ക് മാറ്റി


കാസർകോട് : കാസർകോടെ എസ്റ്റേറ്റ് ഗോഡൗണുകളിൽ സൂക്ഷിച്ച എൻഡോസൾഫാൻ കീടനാശിനി നിർവീര്യമാക്കുന്നതിനായി പുതിയ ബാരലുകളിലേക്ക് മാറ്റുന്ന പ്രവൃത്തി പൂർത്തിയായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഡയറക്ടർ ജെ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണിത്. മാറ്റിയ ബാരലുകൾ സിൽവച്ച് സൂക്ഷിച്ചിരിക്കയാണ്. ഉത്തരവ് ലഭിച്ചാൽ ഇവിടെനിന്നും മാറ്റുമെന്നും ചന്ദ്രബാബു പറഞ്ഞു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്നാണ് 25 വർഷത്തിനുശേഷമുള്ള നിർവീര്യമാക്കൽ. ദ്രാവക രൂപത്തിൽ 1105 ലിറ്റർ എൻഡോസൾഫാനാണ് പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റ് ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ളത്. മിഞ്ചിപദവിലെ കശുമാവിൻ തോട്ടത്തിൽ അശാസ്ത്രീയമായി എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര ഹരിത ട്രിബ്യൂണൽ ഇത് വിര്യമാക്കാൻ ഉത്തരവിട്ടത്. ഇനി ഇത് നിർവീര്യമാക്കാനുള്ള ടെൻഡർ ക്ഷണിക്കും. അപകടകരമായ കീടനാശിനികൾ നിർവീര്യമാക്കാൻ അനുഭവസമ്പത്തുള്ള കമ്പനികളെയാണ് ഇതിൽ പങ്കെടുപ്പിക്കുക. കരാർ ലഭിക്കുന്നവർ സ്വന്തം നിർവീര്യമാക്കൽ കേന്ദ്രത്തിലെത്തിച്ച് ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കും. പെരിയ, രാജപുരം പിസികെ എസ്റ്റേറ്റ് ഗോഡൗണുകളിൽ 1,105 ലിറ്റർ ദ്രവരൂപത്തിലുള്ള എൻഡോസൾഫാനാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ 700 ലിറ്ററും പെരിയ ഗോഡൗണിലാണ്. പെരിയയിൽ നാല് ബാരലുകളിലായാണ് ഇത് സൂക്ഷിച്ചത്. ഇവ എട്ട് വീപ്പകളിലായാണ് മാറ്റിയത്. രാജപുരം ഗോഡൗണിലെ കീടനാശിനിയും പുതിയ വീപ്പകളിലേക്ക് മാറ്റി. അടുത്തമാസം ദേശീയ ഹരിത ട്രൈബ്യൂണന്ന പ്രവൃത്തി പൂർത്തിയായിലിന്റെ സിറ്റിങ്ങിൽ സിപിസിബി റിപ്പോർട്ട് നൽകും.പഴയ ഇരുമ്പ് വീപ്പകളിലെ കീടനാശിനി 2012ൽ ഹൈ ഡെൻസിറ്റി പോളിത്തീൻ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇവ നിർവീര്യമാക്കാൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ്

ഓർഗനൈസേഷന്റെയും കേരള കാർഷിക സർവകലാശാലയുടെയും സാങ്കേതിക സഹായത്തോടെ പിസികെ ശ്രമിച്ചെങ്കിലും എതിർപ്പുയർന്നു. ഒടുവിൽ ഓപ്പറേഷൻ 'ബ്ലോസം സ്പ്രിങ്' എന്ന പേരിൽ 2021 ഒക്ടോബറിൽ ജില്ലാ ഭരണ സംവിധാനം ശ്രമം തുടങ്ങിയെങ്കിലും എതിർപ്പുമൂലം നിലച്ചു.

No comments