Breaking News

കാലവർഷം മലയോരത്തെ കർഷകർക്ക് ധനസഹായം എത്തിക്കണം ; കേരള കോൺഗ്രസ്


വെള്ളരിക്കുണ്ട്  : കാലവർഷത്തിൽ നാശനഷ്ടം സംഭവിച്ച മലയോരത്തെ കർഷകർക്ക് അടിയന്തരമായി സർക്കാർ സഹായം എത്തിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്, ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

മലയോര മേഖലയിൽ നിരവധി കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് സംഭവിച്ചിട്ടുള്ളത് സർക്കാർ അടിയന്തരമായി ഇടപെട്ട് മത്സ്യത്തൊഴിലാളികൾക്ക് നൽകിയത് പോലുള്ള പാക്കേജ് കർഷകർക്കും എത്തിക്കാനുള്ള നടപടി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തരമായി സാമ്പത്തിക സഹായം എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കനത്ത മഴയിലും കാറ്റിലും മലയോരത്തെ നിരവധി കർഷകർക്കാണ് വിളനാശം സംഭവിച്ചത് .

No comments