മന്നൻപുറത്തുകാവ് കലശോത്സവത്തിന് സമാപനം
നീലേശ്വരം : ഉത്തര മലബാറിലെ തെയ്യാട്ടക്കാലത്തിന് സമാപനംകുറിച്ച് നീലേശ്വരം മന്നൻപുറത്തുകാവിൽ ഭഗവതിമാരുടെ തിരുമുടി ഉയർന്നു. പുറത്തേ കലശ ദിവസമായ ചൊവ്വാഴ്ച ക്ഷേത്രപാലകൻ, കാളരാത്രി, നടയിൽ ഭഗവതി, കൈക്ലോൻ തെയ്യങ്ങളാണ് അരങ്ങിലെത്തിയത്. തെക്ക്, വടക്ക് കളരികളിൽനിന്നുള്ള കലശകുംഭങ്ങളുമേന്തി വാല്യക്കാരും ആർപ്പുവിളികളോടെ തെയ്യങ്ങൾക്കൊപ്പം
ക്ഷേത്രം വലംവച്ചു. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽനിന്ന് മീൻകോവയുമായി വാല്യക്കാരുമെത്തി. കലശോത്സവത്തിന് ആയിരങ്ങളാണ് എത്തിയത്. ബുധനാഴ്ച ക്ഷേത്രത്തിനുപുറത്ത് കലശച്ചന്ത നടക്കും.
No comments