Breaking News

രഞ്ജിതയെ അവഹേളിച്ച പവിത്രനെതിരെ കഠിനശിക്ഷയ്ക്ക് റവന്യു മന്ത്രി ; വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ കടുത്ത നടപടിക്ക് നിർദ്ദേശം


അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ജി നായരെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ റവന്യൂ മന്ത്രി കെ രാജൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശപ്രകാരം പവിത്രനെ നേരത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അതിനുശേഷമാണ് പവിത്രനെതിരെ സർവീസ് ചട്ടങ്ങൾ പ്രകാരം കടുത്ത നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. ഇതിന്റെ ഭാഗമായി പവിത്രന് മെമ്മോ നൽകും.തുടർന്നു മറുപടി ലഭിച്ചശേഷം ആയിരിക്കും മറ്റു നടപടികളിലേക്ക് കടക്കുക.

No comments