കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം സ്വദേശമായ ആലക്കോടേക്ക് കൊണ്ടുപോയി
കാഞ്ഞങ്ങാട് : ഇന്നലെ രാത്രി കുകുശാൽനഗർ കടിക്കാലിന് സമീപം ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സ്വദേശമായ ആലക്കോട്ടേക്ക് കൊണ്ടുപോയി.ആലക്കോട് ഉദയഗിരി കെട്ടില വീട്ടിൽ ബിനു അജിത ദമ്പതികളുടെ മകൻ അഭി കെ. ബിനു (20) ഞായറാഴ്ച രാത്രി 7.45 നാണ് മംഗലാപുരത്തേക്ക് പോകുവായിരുന്ന പരശുറാം എക്സ്പ്രസ്സ് ട്രെയിൻ തട്ടി മരിച്ചത്. അപകടം നടന്ന ഉടനെ അഭിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തലക്ക് ഗുരുതരമായ പരിക്കേറ്റതിനാൽ മരണം സംഭിവിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ ഹോസ്ദുർഗ് സബ്ബ് ഇൻസ്പെക്ടർ ടി അഖിലിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം സ്വദേശത്തേക്കും കൊണ്ടു പോയി. സഹോദരൻ:ജിബിൻ.
No comments