Breaking News

കനത്ത മഴയിൽ വെസ്റ്റ് എളേരി പെരുമ്പട്ടയിൽ വീടിന്റെ സംരക്ഷണ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു വീട് തകർച്ച ഭീഷണിയിൽ


വെസ്റ്റ് എളേരി : പെരുമ്പട്ട ആമ്പിലേരി കണ്ണംകുളം ഖാലിദിന്റെ പുതിയ വീടിന് പിറക് വശം തോടിനോട്‌ ചേർന്ന് കെട്ടിയ എട്ട് വർഷത്തോളം പഴക്കമുള്ള സംരക്ഷണ ഭിത്തി ശക്തമായ മഴയും തോട്ടിലെ കുത്തൊഴുക്കും കാരണം തകർന്നു, വീടിന്റെ കിടപ്പ് മുറിയോളം എത്തി. വീട് തകർച്ച ഭീഷണിയിലാണ്.

ഖാലിദ് യു എ ഇ യിൽ പ്രവാസിയാണ്,  ആറ് മാസം മുമ്പ് താമസം തുടങ്ങിയ ഈ വീട്ടിൽ     അദ്ദേഹത്തിന്റെ ഭാര്യയും, തനിയെ നടക്കാൻ സ്വാധീനമില്ലാത്ത ഭിന്ന ശേഷിക്കാരിയായ മകൾ  ഉൾപ്പെടെ യുള്ള   അഞ്ചംഗ കുടുംബമാണ് ഉള്ളത്. 

രാത്രി രണ്ട് മണിക്ക് വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് അടുക്കള ഭാഗത്തുള്ള കെട്ട് തകർന്ന് മണ്ണ് ഒലിച്ച് പോയത് ശ്രദ്ധയിൽ പെട്ടത്,ഉടനെ വീട്ടിലുള്ള വരെ സമീപ മുള്ള തറവാട് വീട്ടിലേക്ക് മാറ്റി, 

വിവരമറിഞ അയൽവാസികൾ ഓടി കൂടി അത്യാവശ്യമായ സംരക്ഷണങ്ങൾ ഒരുക്കി. വിവരം അറിയിച്ചതിനെ തുടർന്ന്  രാവിലെ പെരിങ്ങോം  ഫയർ ഫോഴ്സ് റെസ്ക്യു ടീം എത്തി,അവരോടൊപ്പം നാട്ടുകാരും,സന്നദ്ധ പ്രവർത്തകരും ചേർന്ന് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ വേണ്ടി ശക്തമായ കുത്തൊഴുക്കിനെ വക വെക്കാതെ കല്ലുകളും മണൽ ചാക്കുകളും അടുക്കി വെച്ച് താൽകാലിക സംരക്ഷണ ഭിത്തി ഒരുക്കി.പഞ്ചായത്ത്‌,വില്ലേജ് അധികൃതരും,തഹസിൽ ദാറും സംഭവ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

No comments