Breaking News

തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു


കാസർകോട് : തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. തൃക്കരിപ്പൂർ വടക്കേ കഞ്ചിയിൽ താമസിക്കുന്ന എ വി ജാനകിയുടെയും പരേതനായ ചെമ്മരന്റെയും മകൻ എ.വി ശശീധരൻ (65)ആണ് മരിച്ചത്.
ഉച്ചയോടെ ഊണ് കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം. കുഴഞ്ഞുവീണ ശശിധരനെ ഉടൻ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തങ്കയം സമുദായ
ശ്മശാനത്തിൽ നടക്കും. ഭാര്യ: മൈഥിലി. മക്കൾ: ഹർഷ, ജിഷ്ണു. മരുമകൻ: ശ്രീസനു. സഹോദരങ്ങൾ: വത്സല, രഞ്ജിനി, ശോഭന, ഡോ.ചന്ദ്രമോഹനൻ.

No comments