ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചു
കാസർകോട്: ബദിയഡുക്ക മാർപ്പനടുക്ക ബ്രദുമൂട്, മഹാബലത്തോട്ടി സ്വദേശിയും മാർപ്പനടുക്കയിൽ ഓട്ടോ ഡ്രൈവറുമായ മനോഹർ (25) തൂങ്ങി മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മഹാബലത്തൊട്ടിയിലെ പരേതനായ ബാലകൃഷ്ണ മണിയാണി-ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി. സഹോദരങ്ങൾ: കിരൺകുമാർ, പ്രവീൺ കുമാർ, ചിത്ര.
No comments